TRENDING:

പാൽ, ജ്യൂസ് പൊടികളിൽ സ്വർണം പൊടിയാക്കി യാത്രക്കാരൻ കടത്തിയ 27 പവൻ സ്വർണം കണ്ണൂരിൽ പിടികൂടി

Last Updated:

സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തി അതിവിദഗ്ധമായാണ് കടത്താൻ ശ്രമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വർണം പിടികൂടി. കർണാടക ബട്ക്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത്. ദുബായിൽ നിന്നും ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനെ ഡിആർഐയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്.
advertisement

Also Read- ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തി അതിവിദഗ്ധമായാണ് കടത്താൻ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് കണ്ടെടുത്തത്.

Also Read- യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി. ശിവരാമൻ, സൂപ്രണ്ട് എൻ സി പ്രശാന്ത്, ഇൻസ്പെക്ടർമാരായ നിവേദിത ജിനദേവ്, രാജീവ് വി, ജിനേഷ്, രാംലാൽ, ഹെഡ് ഹവൽദാർ തോമസ് സേവ്യർ, കോൺട്രാക്ട് സ്റ്റാഫ് പി വി ലിനേഷ്, പ്രീഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാൽ, ജ്യൂസ് പൊടികളിൽ സ്വർണം പൊടിയാക്കി യാത്രക്കാരൻ കടത്തിയ 27 പവൻ സ്വർണം കണ്ണൂരിൽ പിടികൂടി
Open in App
Home
Video
Impact Shorts
Web Stories