ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

Last Updated:

വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്

സിവിക് ചന്ദ്രൻ (Photo Credit- Facebook)
സിവിക് ചന്ദ്രൻ (Photo Credit- Facebook)
കൊച്ചി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജ്യാമ്യാപേക്ഷ നൽകുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിൽ ആണ് നടപടി.
advertisement
ഈ വർഷം ഏപ്രിൽ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്‌. സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം നൽകിക്കൊണ്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തിൽ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം ജാമ്യ ഉത്തരവിൽ നിന്ന് പിന്നീട് ഹൈക്കോടതി ഒഴിവാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി
Next Article
advertisement
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; 200 സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കി
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ
  • നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പങ്കുവച്ച മൂന്ന് പേർ അറസ്റ്റിൽ

  • എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികൾ പണം വാങ്ങി വീഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി

  • 200ലേറെ സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കംചെയ്തതായും ഇത്തരം പ്രവൃത്തികൾക്ക് കർശന നടപടി തുടരുമെന്നും പോലീസ്

View All
advertisement