യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍

Last Updated:

വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

കൊച്ചി: വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊച്ചി ഇളംകുളത്താണ് സംഭവം. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്പതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.
വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആസാം സ്വദേശികളാണെന്ന പേരിലാണ് ഇവര്‍ ഇവിടെ താമസിച്ചത്. എന്നാല്‍ രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റാം ബഹദൂർ, ലക്ഷ്മി എന്നീ പേരുകളാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. വാടക രേഖയിൽ നൽകിയ അഡ്രസും തെറ്റായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവർ നൽകിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
advertisement
വീടിന്റെ ഒരുഭാഗം മാത്രം വാടകയ്‌ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചത്. രണ്ടുപേരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികള്‍കൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement