തിങ്കളാഴ്ച രാവിലെയാണ് എൻ.ഐ.എ ആവശ്യപ്പെട്ടതനുലരിച്ച് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. അന്ന് രാവിലെ പത്തു മുതൽ രാത്രി 8.30 വരെ വരെ ചോദ്യംചെയ്തു. തുടർന്ന് കൊച്ചിയിലെ തന്നെ ഹോട്ടലിൽ ശിവശങ്കറിനെ താമസിപ്പിച്ച ശേഷം ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യംചെയ്തത്. സ്വർണക്കടത്ത് . പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതി കെ.ടി റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
advertisement
TRENDING:'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത'; കോടിയേരിയോട് ചെന്നിത്തല[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]കോടികളുടെ ചൂതാട്ടം: യുവനടന്‍ അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം [NEWS]
സ്വർണക്കടത്ത് കേസിൽ തുടക്കം മുതൽ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് എൻഐഎ ശിവശങ്കറിലേക്കെത്തിയത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ ഓഫീസിൽ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എൻ.ഐ.എ ശിവശങ്കറെ ചോദ്യം ചെയ്തത്. ആദ്യം തിരുവനന്തപുരത്തെ പൊലീസ് ക്ലബ്ബിലും പിന്നീട് കൊച്ചി ഓഫീസിലേക്ക് നേരിട്ടെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു.