തിരുവനന്തപുരം: അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നത്. ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്തായിട്ടില്ല. അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണൾ എല്ലാം ശരിയായി. അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണം. ബന്ധുനിയമനം, ബ്രൂവറി - ഡിസ്റ്റിലറി അഴിമതി, മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, പോലീസിലെ അഴിമിതികള്‍ ഇവയെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ്. മാർക്ക് ദാനമൊഴിച്ച് ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. ഐടി വകുപ്പിലെ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തളളി. കരാർ നിയമനങ്ങൾ നടപ്പാക്കാൻ പി. എസ്.സി റാങ്ക് ലിസ്റ്റുകൾ തട്ടി കളയുകയാണ്. കൺസട്ടൻസി രാജാണ് കേരളത്തിൽ നടപ്പാക്കുന്നത്. റോഡ് പണിക്കുപോലും കൺസട്ടൻസി നല്‍കുകയാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് പ്രധാന ഘടകമെന്നും അദ്ദേഹം ആരോപിച്ചു. ഓരോഘട്ടത്തിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ടെങ്കിലും ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് സര്‍ക്കാരിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതിയില്‍ അന്വേഷണ കമ്മീഷനെ വെച്ച സര്‍ക്കാരാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 151 കോടിയുടെ പര്‍ച്ചേസിലെ അഴിമതിയേപ്പറ്റി സിഎജി റിപ്പോര്‍ട്ടിന്റെ പുറത്ത് അന്വേഷണം നടത്താതിരിക്കുന്നത്. ഡിജിപിയെ സംരക്ഷിച്ച് അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ബാക്ക് ഓഫീസ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഗാലക്‌സിയോണ്‍ എന്ന കമ്പനി ഫ്രണ്ട്ഓഫീസ് തുടങ്ങി. വ്യാപകമായ കൊള്ളയും അഴിമതിയുമാണ് മുഖ്യമന്ത്രി വഹിച്ച വകുപ്പുകളില്‍ പറയുന്നത്.
ബെവ്ക്യൂ ആപ്പിനേപ്പറ്റി ഞങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായി. ബീവറേജ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തി നില്‍ക്കുന്നു. പമ്പയിലെ മണല്‍ കടത്ത്, ഇ മൊബിലിറ്റി തുടങ്ങിയ വിഷയങ്ങളും ചെന്നിത്തല ഉയര്‍ത്തിക്കാട്ടി.
സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. യുഡിഎഫ് കാലത്തേക്കാള്‍ ഇരട്ടിയും വഴിവിട്ട നിലയിലുമുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടന്‍സികള്‍ നടത്തി അതിന്റെ മറവിന്‍ നിയമനങ്ങള്‍ നടത്തുകയും അഴിമതി നടത്തുകയും ചെയ്തത്.
ശബരിമല വിമാനത്താവളത്തിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുന്നതിന് മുമ്പുതന്നെ ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി തീരുമാനിക്കാന്‍ മുന്നോട്ടുവന്നു. ധാരാളം അഴിമതി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
പിറവം നിയോജകം മണ്ഡലത്തിലെ കുമരകം- നെടുമ്പാശ്ശേരി റോഡിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനും ഈ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി. കേരളത്തില്‍ റോഡ് പണിയാന്‍ പോലും വിദേശ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി. കേരളത്തിലെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് റോഡ് നിര്‍മാണംപോലും നടത്താന്‍ കഴിയില്ലെങ്കില്‍ അതൊക്കെ പിരിച്ചുവിട്ടുകൂടെയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി രാജി വച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സ്പീക്ക് അപ്പ് കേരള എന്ന പേരില്‍ എല്ലാ വാര്‍ഡുകളിലും സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.