പ്രതിപക്ഷ നേതാവിൻ്റെ ജോലി ചെന്നിത്തല നന്നായി ചെയ്യുന്നുണ്ട്; കോടിയേരിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

Last Updated:

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷ നേതാവിൻ്റെ ജോലി രമേശ് ചെന്നിത്തല നന്നായി നിർവഹിക്കുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചെന്നിത്തലയ്ക്ക് മുസ്ലീംലീഗിന്റെ പിന്തുണയുണ്ട്. അദ്ദേഹം പറയുന്നത് ഞങ്ങളോട് ആലോചിച്ച ശേഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലെ 'കോലീബി' സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിൽ തുടക്കത്തിലുണ്ടായിരുന്ന കാര്യക്ഷമത സർക്കാരിന് നഷ്ടമായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നത് അസാധാരണ സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
കോടിയേരി പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും മറുപടി നൽകിയിരുന്നു. പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും ചെന്നിത്തല തിരിച്ചടിച്ചു. സ്വർണക്കടത്ത് കേസിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ അറിയാം. അതെ കുറിച്ച് ആദ്യം കോടിയേരി തന്നെ പറയട്ടെ . ബാക്കി കാര്യങ്ങൾ അതിന് ശേഷം പറയാമെന്നും ചെന്നിത്തല പറ‍ഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നേതാവിൻ്റെ ജോലി ചെന്നിത്തല നന്നായി ചെയ്യുന്നുണ്ട്; കോടിയേരിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement