കോടികളുടെ ചൂതാട്ടം: യുവനടന് അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഷാമിനൊപ്പം മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
ചെന്നൈ: അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന് ഷാം ഉള്‍പ്പെടെ 12 പേർ അറസ്റ്റിൽ. നുങ്കംബാക്കം മേഖലയിൽ യുവനടന്റെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഷാമിനൊപ്പം മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട സൂപ്പർ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയതെന്നാണു വിവരം.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്തത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
Location :
First Published :
July 28, 2020 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോടികളുടെ ചൂതാട്ടം: യുവനടന് അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം