പരീക്ഷയ്ക്ക് കൂടുതൽ മാർക്കുകിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധസ്ഥലങ്ങളിൽ 45 ദിവസം തടവിൽവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 2009 ഒക്ടോബർ 13ന് അറസ്റ്റിലായ പ്രതിയെ ഇടുക്കി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 10ന് ജാമ്യത്തിൽവിട്ടു.
Also Read- പ്രീഡിഗ്രി തോറ്റ ‘അഭിഭാഷകൻ’; ക്രിമിനൽ കേസിൽ ശിക്ഷിച്ച അതേ കോടതിയിൽ പ്രാക്ടീസ്
അറസ്റ്റിലായ ദിവസം മുതൽ ഹരീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. കേസിന്റെ അന്തിമവിധി വരുന്നതുവരെ തുടരാൻ സസ്പെൻഷൻ പുനരവലോകനകമ്മിറ്റി തീരുമാനമെടുത്തു. എന്നാൽ, സസ്പെൻഷൻ കാലം അഞ്ചുവർഷവും 11 മാസവും പിന്നിട്ടപ്പോൾ ചേർന്ന കമ്മിറ്റി ഹരീഷിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ തീരുമാനമെടുത്തു. 2015 ഒക്ടോബർ 29ലെ ഉത്തരവിനെ തുടർന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ചു.
advertisement
Also Read- വനിതാ ഡോക്ടറെ കമന്‍റടിച്ചത് ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമർദനം; എറണാകുളത്ത് രണ്ടുപേർ അറസ്റ്റിൽ
കേസ് വിചാരണയിലായതിനാൽ ഇയാൾക്കെതിരേ അച്ചടക്കനടപടിയൊന്നും വകുപ്പ് സ്വീകരിച്ചില്ല. 2019 ഡിസംബർ ഏഴിന് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഹരീഷിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ചുവർഷം കഠിനതടവും ഇതിനുപുറമേ അനുഭവിക്കണം. ഇതേത്തുടർന്നാണ് സർവീസിൽനിന്ന് പുറത്താക്കിയത്.