വനിതാ ഡോക്ടറെ കമന്‍റടിച്ചത് ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമർദനം; എറണാകുളത്ത് രണ്ടുപേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ അക്രമികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ അടുത്ത് വരികയും കമന്‍റടിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന് ക്രൂരമര്‍ദനം. വനിത ഡോക്ടറെ കമന്‍റടിച്ചത് ചോദ്യം ചെയ്തതിനാണ് ഡോക്ടറെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു റോഷനും ജോസനിലും. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ അടുത്ത് വരികയും കമന്‍റടിക്കുകയും ചെയ്തു. ഡോക്ടറുടെ ശരീരത്തിൽ തട്ടിയതോടെയാണ് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ഇവർക്കെതിരെ രംഗത്തെത്തിയത്.
വാക്കുതർക്കമായതിന് പിന്നാലെ റോഷനും ജോസനിലും ചേർന്ന് ഹാരിഷ് മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. ഡോക്ടറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
advertisement
അതേസമയം ഡോക്ടറെ മർദ്ദിച്ചതിന് പിടിയിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇരുവരും ലഹരി ഇടപാട് കേസിൽ പ്രതികളായിരുന്നു. ഡോക്ടറെ അക്രമിക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ച സംഭവം ഉണ്ടായിരുന്നു.
Location :
Kochi,Ernakulam,Kerala
First Published :
July 01, 2023 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വനിതാ ഡോക്ടറെ കമന്‍റടിച്ചത് ചോദ്യം ചെയ്ത ഹൗസ് സര്‍ജന് ക്രൂരമർദനം; എറണാകുളത്ത് രണ്ടുപേർ അറസ്റ്റിൽ