എസിപിക്കും ഡിസിപിക്കുമെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചതോടെ സോണല്‍ ഡിഐജിക്കൊപ്പം തിരുനല്‍വേലി ഐജിയും കോടതിയില്‍ നേരിട്ടു ഹാജരായി.
സിബിഐ കേസ് എറ്റെടുക്കാന്‍ വൈകും. എന്നാൽ മരിച്ചവരുടെ കുടുംബത്തിന് നീതി നിഷേധിക്കപെടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നു തന്നെ സാത്താന്‍കുളം സ്റ്റേഷനിലെത്തി കേസ് രേഖകള്‍ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
TRENDING:തൂത്തുക്കുടി കസ്റ്റഡി മരണം; സാത്താന്‍കുളം പോലീസ് സ്റ്റേഷന് റവന്യുവകുപ്പ് ഏറ്റെടുക്കും [NEWS]തൂത്തുക്കുടി കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി [NEWS] പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു; തൂത്തുക്കുടിയിൽ പ്രതിഷേധം [NEWS]
advertisement
മജിസ്ട്രേറ്റിന്റെ അന്വേഷണം തടസപെടുത്തിയതിന് തൂത്തുകുടി എഎസ്പി കെ. കുമാര്‍, ഡിഎസ്പി സി.പ്രതാപന്‍, സാത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാരന്‍ മഹാരാജന്‍ എന്നിവരെ കോടതി വിമര്‍ശിച്ചു. മജിസ്ട്രേറ്റിനോട് എങ്ങിനെ പെരുമാറണമെന്നു പോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കറിയില്ലെയെന്നും കോടതി ചോദിച്ചു. ഇവര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി പ്രത്യേകം തുടരുമെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി.
തൂത്തുക്കുടി സാത്താൻകുളത്ത് മൊബൈൽ കട നടത്തിയിരുന്ന ജയരാജ് (59), മകൻ ബെനിക്സ് (31) എന്നിവരാണ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്.