പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു; തൂത്തുക്കുടിയിൽ പ്രതിഷേധം
- Published by:Asha Sulfiker
- news18-malayalam
Last Updated:
രണ്ട് പേരുടെയും മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തൂത്തുക്കുടി: പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ വയോധികനും മകനും മരിച്ചതിനെ തുടർന്ന് തൂത്തുക്കുടിയിൽ സംഘർഷാവസ്ഥ. സാത്തൻകുളം ഉഡങുടി സ്വദേശികളായ പി.ജയരാജ് (63), മകൻ ഫെനിക്സ് (31) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൂത്തുക്കുടിയിലെ വ്യാപാരികൾ കഴിഞ്ഞ ദിവസം കടകളടച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തി. രണ്ട് പേരുടെയും മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ലോക്ക് ഡൗൺ ഇളവായി നൽകിയ സമയപരിധിയായ ഒൻപത് മണി കഴിഞ്ഞിട്ടും കട തുറന്നു പ്രവർത്തിച്ചു എന്നാരോപിച്ചാണ് തടി വ്യവസായി ആയ ജയരാജനെ ജൂൺ 19ന് സാത്തൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഷോപ്പ് നടത്തുന്ന മകൻ ഫെനിക്സ് ഇതറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി. അച്ഛനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എത്തിയത്. പിന്നാലെ അച്ഛനെയും മകനെയും പൊലീസ് റിമാൻഡ് ചെയ്തു.
തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പാളയംകോട്ടൈ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി ഐസലേഷൻ നടപടിക്കായി കോവിൽപട്ടി സബ്ജയിലിൽ എത്തിച്ചു. അച്ഛനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയതോടെയാണ് ഫെനിക്സിനും മർദ്ദനമേറ്റതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. പൊലീസ് മർദ്ദനമേറ്റ് അവശനിലയിലായ ഫെനിക്സിനെ കോവിൽപട്ടി സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് തിങ്കളാഴ്ച പുലർച്ചയോടെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വൈകാതെ ജയരാജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെ ഇയാളും മരണത്തിന് കീഴടങ്ങി.
advertisement
TRENDING:കേരളത്തിന് അഭിമാനം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം [NEWS]Hajj 2020: ഈ വർഷം ഇന്ത്യ ഹജ്ജ് തീർഥാടകരെ അയയ്ക്കില്ല; പണം പൂർണമായി തിരിച്ചുനൽകുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി [NEWS]ചൈനീസ് അതിക്രമത്തെ മുഖ്യമന്ത്രി പിണറായി അപലപിക്കാത്തതെന്ത്? രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത് [NEWS]രണ്ടുപേരുടെയും മരണത്തിന് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധവുമായെത്തി. പൊലീസ് അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സാത്തൻകുളം പൊലീസ് സ്റ്റേഷനിലെ പതിമൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി വേണമെന്ന് തൂത്തൂക്കുടി എംപി കനിമൊഴിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
June 24, 2020 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും മരിച്ചു; തൂത്തുക്കുടിയിൽ പ്രതിഷേധം