Custody Death| തൂത്തുക്കുടി കസ്റ്റഡി മരണം; സാത്താന്‍കുളം പോലീസ് സ്റ്റേഷന് റവന്യുവകുപ്പ് ഏറ്റെടുക്കും
- Published by:user_49
- news18india
Last Updated:
Custody Death| ജുഡീഷ്യല്‍ അന്വേഷണവുമായി പൊലീസ് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്
തൂത്തുക്കുടി: അച്ഛനും മകനും പോലീസ് മര്‍ദനത്തില്‍ മരിച്ചുവെന്ന് ആരോപണമുയര്‍ന്ന സാത്താന്‍കുളം പോലീസ് സ്റ്റേഷന് റവന്യു വകുപ്പിനോട് ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് തൂത്തുക്കുടി ജില്ലാ കളക്ടര്‍ക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദേശം നല്കി.
ജുഡീഷ്യല്‍ അന്വേഷണവുമായി പോലീസ് ഉദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ പി.എന്‍. പ്രകാശ്, ബി. പുകഴേന്തി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണു വിധി. ലോക്ക്ഡൗണ്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിനാണ് കടയുടമ പി. ജയരാജിനെയും മകന് ബെനിക്സിനെയും സാത്താന്‍കുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
TRENDING:'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിറ്റേന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23ന് ഇരുവരും മരിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരുവരും അതിക്രൂര മര്‍ദനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസ് സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2020 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Custody Death| തൂത്തുക്കുടി കസ്റ്റഡി മരണം; സാത്താന്‍കുളം പോലീസ് സ്റ്റേഷന് റവന്യുവകുപ്പ് ഏറ്റെടുക്കും