നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Custody Death|തൂത്തുക്കുടി കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

  Custody Death|തൂത്തുക്കുടി കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

  സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത്.

  custody death

  custody death

  • Share this:
   സേലം: തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത്. ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയെന്നും പളനിസ്വാമി വ്യക്തമാക്കി.

   കസ്റ്റഡി മരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തത്. പൊതുജനങ്ങൾക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കോവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.
   Also Read:വീണ്ടും 'ദൃശ്യം' മോഡൽ: ഭർത്താവിന്റെ കൊലപ്പെടുത്തി അപകട മരണമാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ [PHOTO]Rashmika Mandanna|ആരാധകരുടെ മനം കവർന്ന് രശ്മികയുടെ പുതിയ ചിത്രങ്ങൾ
   [PHOTO]
   'നാളെ കോട്ടപ്പുറം അപ്സര തിയേറ്ററിൽ ഷക്കീലയുടെ ഡ്രൈവിംഗ് സ്‌കൂൾ പ്രദർശനമാരംഭിക്കുന്നു': 'ഷക്കീല' ടീസർ റിലീസ് ചെയ്തു [NEWS]

   ലോക്ഡൗണിൽ അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മൊബൈൽ രകട തുറന്നു വച്ചിരുന്നതിന് കസ്റ്റഡിയിലെടുത്ത പി ജയരാജും മകന്‍ ബെന്നിക്‌സും ജൂണ്‍ 23നാണ് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ മരിച്ചത്. സാത്തന്‍കുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഇരുവരേയും പൊലീസുകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കര്‍ ആരോപിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധം വ്യാപകമായതോടെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
   Published by:Gowthamy GG
   First published: