2011 ൽ കാക്കനാട് വീഗ ലാൻഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായിരുന്നു ഭാര്യ. ഭർത്താവായിരുന്ന കൊച്ചേരി പോൾ വർഗീസ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞു ഭാര്യ തന്നെയാണ് ബന്ധുക്കളെ വിളിച്ച് വരുത്തിയത്. കോൾ രേഖകൾ പരിശോധിച്ച് കാമുകനെ കണ്ടെത്തിയെങ്കിലും മൊബൈൽ ഫോണുകൾ കണ്ടെത്താതിരുന്നത്കാരണം രണ്ടാം പ്രതിയെ വെറുതെ വിട്ട സെഷൻസ് കോടതി വിധിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
ഭാര്യയുടെ അപ്പീൽ നിരസിച്ചതോടൊപ്പം സർക്കാർ രണ്ടാം പ്രതിക്കെതിരെ സമർപ്പിച്ച അപ്പീലും നിരസിച്ചു. സാഹചര്യ തെളിവുകൾ കണക്കിലെടുത്ത കോടതി ഭാര്യ നിരപരാധി ആണെന്നുള്ള വാദം അംഗീകരിച്ചില്ല. ദൃക് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസീക്യൂഷനു വേണ്ടി സീനിയർ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ടി.ആർ. രഞ്ജിത് ഹാജരായി.
advertisement