TRENDING:

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചുതകർത്തു; ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ

Last Updated:

അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കൊടുങ്ങല്ലൂരിൽ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലസ്ഥാനത്തിന് നേരെ മാനസിക രോഗിയുടെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തു. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചു.
kodungallur_Temple
kodungallur_Temple
advertisement

തെക്കെ നടയിൽ പഴയ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്‍റെ സ്റ്റെയിൻ ലെസ് സ്റ്റീൽ കൊണ്ടുള്ള വാതിലിന്‍റെ താഴ് തകർത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കൽ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകർക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Sumamry- At Kodungallur, a mentally ill man attacked the Moolasthana of Srikurumba Bhagavathy temple. The idol and lamp post were smashed. Ramachandran, a resident of Parassala, Thiruvananthapuram, who committed the violence, was arrested by police and locals. In protest against the incident, the Hindu Ikyavedi announced a hartal in the Kodungallur municipal area.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചുതകർത്തു; ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ
Open in App
Home
Video
Impact Shorts
Web Stories