35 കാരനായ് സഞ്ജയ് സിംഗ് ഭദൂരിയയാണ് കൊല്ലപ്പെട്ടത്. അനന്ത് പുർ മേഖലയിൽ വച്ച് ഇമ്രാൻ എന്നയാൾ സഞ്ജയ് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നു.
'ഇമ്രാനും സഞ്ജയും ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നത്' - എസ് എസ് പി രോഹിത് സിംഗ് സജ് വാൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് കൊലപാതകം നടത്തിയത് ഇമ്രാൻ ആണെന്ന് മനസ്സിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം ഇമ്രാനെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]
കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളും പിസ്റ്റളും ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തതായി എസ് എസ് പി പറഞ്ഞു. ആശുപത്രിയിൽ ഓപ്പറേറ്റർ ആയ ഭദൂരിയ ആശുപത്രി പരിസരത്ത് ഉറങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
