നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കാറ്റ് സഞ്ചരിക്കാത്ത ഇടമില്ല; പക്ഷേ അത് ഒന്നിനെയും അലോസരപ്പെടുത്തുന്നില്ല': പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ

  'കാറ്റ് സഞ്ചരിക്കാത്ത ഇടമില്ല; പക്ഷേ അത് ഒന്നിനെയും അലോസരപ്പെടുത്തുന്നില്ല': പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ

  രാഷ്ട്രീയ പ്രവർത്തകരുടെ യജമാനന്മാരായ ജനങ്ങളോട് ഏറ്റവും വിധേയപൂർവ്വം പെരുമാറിയിട്ടുള്ള ഭരണാധികാരി ഉമ്മൻ ചാണ്ടിയാണെന്നത് നിസ്തർക്കമാണ്

  Oomman Chandi, PC George

  Oomman Chandi, PC George

  • Share this:
   നിയമസഭാംഗം എന്ന നിലയിൽ അമ്പത് വര്‍ഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസയുമായി പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് താരതമ്യങ്ങളില്ലാത്ത നാമധേയമാണ് ഉമ്മൻ ചാണ്ടിയെന്നാണ് പിസി പറയുന്നത്. സ്വന്തം ഇളയ കൂടപ്പിറപ്പിനോ ടെന്നതുപോലെ സവിശേഷമായ കരുതലും സ്നേഹവും എക്കാലവും തന്നിട്ടുള്ള പ്രിയപ്പെട്ട ചേട്ടന് ആശംസ അറിയിച്ചു കൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിലാണ് പിസി പങ്കു വച്ചിരിക്കുന്നത്.   രാഷ്ട്രീയ പ്രവർത്തകരുടെ യജമാനന്മാരായ ജനങ്ങളോട് ഏറ്റവും വിധേയപൂർവ്വം പെരുമാറിയിട്ടുള്ള ഭരണാധികാരി ഉമ്മൻ ചാണ്ടിയാണെന്നത് നിസ്തർക്കമാണ്.പൊതുപ്രവർത്തകൻ ഇളം കാറ്റുപോലെയായിരിക്കണം എന്ന ആപ്തവാക്യം നൂറു ശതമാനം ശരിവയ്ക്കുന്നതാണ് താങ്കളുടെ പ്രവർത്തനം.കാറ്റ് സഞ്ചരിക്കാത്ത ഇടം ഇല്ല.പക്ഷേ അത് ഒന്നിനെയും അലോസരപ്പെടുത്തുന്നില്ല. തുടർന്നും ജനകീയനും ജനപ്രിയനുമായി ദീർഘകാലം പ്രവർത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

   പി.സി.ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

   നിയമസഭാംഗം എന്ന നിലയിൽ അമ്പത് സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രിയപ്പെട്ട ചേട്ടന് നിറഞ്ഞ മനസ്സോടെ സർവ്വ ഭാവുകങ്ങളും ആശംസിക്കുന്നു. കേരളത്തിൻ്റെ പൊതുപ്രവർത്തന രംഗത്ത് താരതമ്യങ്ങളില്ലാത്ത നാമധേയമാണ് ശ്രീ ഉമ്മൻ ചാണ്ടി. ഞാൻ എന്നും ചേട്ടാ എന്നേ വിളിച്ചിട്ടുള്ളു. സ്വന്തം ഇളയ കൂടപ്പിറപ്പിനോ ടെന്നതുപോലെ സവിശേഷമായ കരുതലും സ്നേഹവും എക്കാലവും തിരികെ തന്നിട്ടുമുണ്ട്.

   രാഷ്ട്രീയ പ്രവർത്തകരുടെ യജമാനന്മാരായ ജനങ്ങളോട് ഏറ്റവും വിധേയപൂർവ്വം പെരുമാറിയിട്ടുള്ള ഭരണാധികാരി ഉമ്മൻ ചാണ്ടിയാണെന്നത് നിസ്തർക്കമാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവരോടും വ്യക്തിപരമായ സൗഹാർദ്ദം കൈവിടാതെ ചേട്ടൻ മാതൃകയായി. പൊതുപ്രവർത്തകൻ ഇളം കാറ്റുപോലെയായിരിക്കണം എന്ന ആപ്തവാക്യം നൂറു ശതമാനം ശരിവയ്ക്കുന്നതാണ് താങ്കളുടെ പ്രവർത്തനം.കാറ്റ് സഞ്ചരിക്കാത്ത ഇടം ഇല്ല.പക്ഷേ അത് ഒന്നിനെയും അലോസരപ്പെടുത്തുന്നില്ല.

   തുടർന്നും ജനകീയനും ജനപ്രിയനുമായി ദീർഘകാലം പ്രവർത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
   എന്ന്
   സ്നേഹപൂർവ്വം
   പി സി ജോർജ് എം എൽ എ
   Published by:Asha Sulfiker
   First published:
   )}