പൊലീസിന് ഇൻഫോർമർ വഴി സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ കുറ്റവാളിക്ക് മേൽ പിടിവീഴുകയായിരുന്നു. 26 കാരനായ 'ഖോപ്ഡി' എന്ന യുവാവാണ് നാടകീയമായി മുംബൈ പൊലീസിന്റെ വലയിലായത്. മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായി നിരവധി കേസുകളാണ് പപ്പു ഹരിശ്ചന്ദ്ര എന്ന ഖോപ്ഡിക്കെതിരെയുള്ളത്.
മുംബൈയിലെ പോവൈ ഏരിയ സ്വദേശിയായ ഖോപ്ഡി 2013 മുതൽ പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. ആരി പൊലീസ് സ്റ്റേഷനിലേക്ക് ഖോപ്ഡി അയച്ച സന്ദേശത്തെ തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ വലവീശിയത്. ഇൻഫോർമർ വഴി ഒരു കത്തായിരുന്നു സന്ദേശം, അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയും, "ദൈവത്തിന് പോലും എന്നെ പിടികൂടാൻ സാധിക്കില്ല, അപ്പോൾ പിന്നെ പൊലീസിന്റെ കാര്യം മറന്നേക്കുക".
advertisement
You may also like:സണ്ണി ലിയോണിയെ കേരള പോലീസ് ചോദ്യം ചെയ്തു; പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി
ഖോപ്ഡിയുടെ വെല്ലുവിളി സ്വീകരിച്ച പൊലീസ് ഇയാളെ പിടികൂടിയതിനെ കുറിച്ച് പറയുന്നതിങ്ങനെ, സന്ദേശം ലഭിച്ചതിന് പിന്നാലെ ഖോപ്ഡിയെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കി. അയാളുടെ നീക്കങ്ങൾ അറിഞ്ഞതിന് ശേഷം അയാൾ പോലും അറിയാതെ പിടികൂടുകയായിരുന്നു.
You may also like:'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്
റോയൽ പാം ഏരിയയിൽ ഖോപ്ഡി കവർച്ചയ്ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് വലവീശിയത്. വേഷം മാറി സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാൻ ഖോപ്ഡിക്ക് ആയില്ല. വെള്ളിയാഴ്ച്ച കവർച്ചയ്ക്കെത്തിയ ഖോപ്ഡിയെ നിസ്സാരമായി പിടികൂടുകയും ചെയ്തു. ഇയാളിൽ നിന്നും പ്രാദേശിക നിർമിത തോക്കും വെടിത്തിരയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഖോപ്ഡിക്കെതിരെ ഐപിസി നിയമപ്രകാരവും ആയുധ നിയമപ്രകാരവും നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന മുംബൈയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്നും ആരി പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവം
പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍. ട്രാഫിക് സിഗ്‌നലുകളിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചെന്നാരോപിച്ച് വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരനെ ജീദിമെറ്റ്‌ല പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിക്ക് ട്രാഫിക് ചലാന്‍ നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥരോടുള്ള വിരോധത്തിന്റെ പേരില്‍ എ. രമേഷ് എന്ന കരാര്‍ ജീവനക്കാരന്‍ വൈദ്യുതി വിച്ഛേദിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് പൊലീസ് പിഴ നല്‍കിയത്.
ഇതിന് പ്രതികാരമായി രമേശ് ബുധനാഴ്ച ജീദിമെറ്റ്‌ല പോലീസ് സ്റ്റേഷനിലേക്കും ട്രാഫിക് സിഗ്‌നലുകളിലേയ്ക്കുമുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയായിരുന്നു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീദിമെറ്റ്‌ല പോലീസ് കേസ് ഫയല്‍ ചെയ്യുകയും രമേശിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയ്ക്കായി ഇയാളെ കോടതിയില്‍ ഹാജരാക്കി.