സണ്ണി ലിയോണിയെ കേരള പോലീസ് ചോദ്യം ചെയ്തു; പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി
കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിയെ കേരള പോലീസ് ചോദ്യം ചെയ്തു. പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈബ്രാഞ്ച് സംഘം കൊച്ചിയില്‍ നടിയെ ചോദ്യം ചെയ്തത്. ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അവധിയാഘോഷിയ്ക്കാനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സണ്ണി ലിയോണി കേരളത്തിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ചോദ്യം ചെയ്യല്‍.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തീയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
advertisement
You May Also Like- Sunny Leone | ഫുട്ബോൾ കളികഴിഞ്ഞു, ഇനി പൂളിൽ കുളിയാവാം; പുതിയ ചിത്രങ്ങളുമായി സണ്ണി ലിയോണി
കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് സണ്ണി ലിയോണി കേരളത്തിലെത്തിയത്. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമായി സണ്ണി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. കേരളത്തിന്റെ പച്ചപ്പും കുളിരും നുകരാൻ കുടുംബസമേതം തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും ഇപ്പോൾ. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദർശന പദ്ധതിയാണ് സണ്ണിക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മേട്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂൾ വീഡിയോയാണ്. ഇപ്പോൾ വീണ്ടും പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ക്വറന്റീൻ കാലം ചിലവഴിക്കുന്നത് ഒരു റിസോർട്ടിലാണ്.
advertisement
You May Also Like- സണ്ണിയുടെ തോളത്തേറി ഭർത്താവ് ഡാനിയേൽ; കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിച്ച് സണ്ണി ലിയോണി
ബോളിവുഡിലെ ഗ്ലാമർ താരമാണ് സണ്ണി ലിയോണി. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണി ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. സിക്ക് പഞ്ചാബികളാണ് മതാപിതാക്കള്‍. നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭ്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2021 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സണ്ണി ലിയോണിയെ കേരള പോലീസ് ചോദ്യം ചെയ്തു; പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി