TRENDING:

രണ്ടാം ക്ലാസിലെ ഗാന്ധിജിയുടെ പാഠം വെളിച്ചമായി; മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിക്ക് 100 വർഷം തടവ്

Last Updated:

രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ ഫസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷ്യൽ കോടതിയുടെയാണ് വിധി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി(32)നെയാണ്​ കോടതി ശിക്ഷിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രണ്ടാം ക്ലാസിലെ ഗാന്ധിജിയെ കുറിച്ചുള്ള ഭാഗമാണ് സംഭവം പുറത്തുവരാൻ കാരണം. രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. കേസിൽ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടി ദൃക്സാക്ഷിയാണ്.

advertisement

Also Read- കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന് പരാതി; ഹാസ്യതാരം ബിനു ബി. കമാൽ അറസ്റ്റിൽ

2021 ഡിസംബർ 18 നാണ് കുട്ടി പീഡനത്തിന് ഇരയായത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. 2021ൽ അടൂർ സി.ഐ ടി.ഡി. പ്രജിഷാണ്​ ​കേസ്​ അന്വേഷിച്ച്​ കുറ്റപ​ത്രം നൽകിയത്.

advertisement

Also Read- മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പത്തനാപുരം സ്വദേശിക്ക് 100 വർഷം തടവും 4 ലക്ഷം രൂപ പിഴയും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ച് വകുപ്പുകളിലായാണ് ജഡ്ജി എ സമീര്‍ വിധി പ്രഖ്യാപിച്ചത്. 100 വര്‍ഷമാണ് അഞ്ചു വകുപ്പുകളിലായി വരുന്നതെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ പിഴ തുക അടയ്ക്കാതിരുന്നാല്‍ പ്രതി രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയാണ് രണ്ടാം പ്രതി. രാജമ്മയെ കോടതി താക്കീതു നല്‍കി വിട്ടയച്ചു. മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടാം ക്ലാസിലെ ഗാന്ധിജിയുടെ പാഠം വെളിച്ചമായി; മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിക്ക് 100 വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories