മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പത്തനാപുരം സ്വദേശിക്ക് 100 വർഷം തടവും 4 ലക്ഷം രൂപ പിഴയും
- Published by:Naseeba TC
- news18-malayalam
Last Updated:
പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു.
അടൂർ: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ ഫസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യൽ കോടതിയുടെയാണ് വിധി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.
പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. കേസിൽ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടി ദൃക്സാക്ഷിയാണ്.
Also Read- കാമുകനുമായുള്ള ലൈംഗികബന്ധം നേരിൽ കണ്ട സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു
രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
Also Read- ഭാഗ്യം വിൽക്കുന്നവരുടെ മിസ്സിങ് കേസിൽ നിന്ന് കേരളം ഞെട്ടിവിറച്ച നിമിഷത്തിലേക്ക് നയിച്ച ഇലന്തൂർ ഇരട്ടനരബലിക്ക് ഒരാണ്ട്
2021 ഡിസംബർ 18 നാണ് കുട്ടി പീഡനത്തിന് ഇരയായത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. 2021ൽ അടൂർ സി.ഐ ടി.ഡി. പ്രജിഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.
Location :
Adoor,Pathanamthitta,Kerala
First Published :
Oct 11, 2023 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പത്തനാപുരം സ്വദേശിക്ക് 100 വർഷം തടവും 4 ലക്ഷം രൂപ പിഴയും








