സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ കേസിലെ ഒന്നാം പ്രതി സരിത്തിനെ ജൂൺ ആറിനാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ ഏഴിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. എന്നാൽ അപ്പോഴേക്കും സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ വിവരങ്ങൾ പുറത്തു വന്നത്.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന്‍ സംശയനിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]
advertisement
കസ്റ്റംസ് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തേണ്ട ഉത്തരവാദിത്തമില്ലെന്ന നിലപാടിലായിരുന്നു കേസിന്റെ ആദ്യ ഘട്ടത്തിൽ കേരള പൊലീസും സർക്കാരും. ശനിയാഴ്ച വൈകിട്ട് കസ്റ്റംസ് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡി.ജി.പിയുടെ അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്വപ്നയും സന്ദീപും എൻ.ഐ.എ കസ്റ്റഡിയിലായെന്ന വാർത്ത News18 Keralam നൽകി.
കേരളത്തിലേക്ക് എത്താനും സംസ്ഥാനം വിടാനും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് പ്രതികൾ സംസ്ഥാനം വിട്ടത്. ഇതിന് സർക്കാരിലെ ഉന്നതരുടെ സഹായമുണ്ടായിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ കോൺഗ്രസ് നേതാക്കളും ഇതേ ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി സ്വപ്നയ്ക്കുള്ള ബന്ധം പുറത്തുവന്നിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പ്രതിപക്ഷ ആരോപണം.
കേസ് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസികൾക്കായതിനാൽ തന്നെ പ്രതികൾ എങ്ങനെ കേരളം വിട്ടു എന്നത് സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കും വരും ദിവസങ്ങളിൽ വിശദീകരിക്കേണ്ടി വരുമെന്നുറപ്പാണ്.