TRENDING:

പന്തളത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

Last Updated:

യുവതി മരിച്ച ദിവസം രാവിലെ ഏറെ നേരം ഭർത്താവിന്‍റെ സുഹൃത്തുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ഭർതൃമതിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. മുളമ്പുഴ മാലേത്ത് ശ്രീകാന്താണ് (31) അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
advertisement

ഒക്ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണം സംബന്ധിച്ച് മറ്റൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Also Read- കാറിൽ സഞ്ചരിച്ച് MDMA വില്‍പന; ആലപ്പുഴയില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണ ദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിൽ ഏറെ നേരം ഫോണിൽ സംസാരിച്ചതായി വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- The young man was arrested by the police in connection with the incident of a married woman was found hanging dead inside the house. The woman's husband's friend Mulampuzha Maleth Srikanth (31) was arrested.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്തളത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories