ആലപ്പുഴ: 11 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂര്‍ കൊളവല്ലൂര്‍ കുണ്ടന്‍ചാലില്‍ കുന്നേത്ത്പറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ വീട്ടില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വ്യാഴാഴ്ച നടത്തിയ പൊലീസ് പരിശോധനയിൽ കൈകാണിച്ചപ്പോൾ നിർത്താതെ കാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുപ്പിക്കുകയായിരുന്നു. പിന്നാലെ കാർ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നു.
Also Read-എംഡിഎംഎയുമായി സിനിമാ സീരിയൽ നടൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
കാർ അപകടത്തിൽപ്പെട്ടതോടെ പ്രതികൾ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഹൃദ്യ എറണാകുളത്തു താമസിച്ച് രാത്രികാലങ്ങളില്‍ എംഡിഎംഎ. ആലപ്പുഴയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും വില്‍ക്കാന്‍ കൊണ്ടുവന്നതാണ്. ആലപ്പുഴ ഭാഗത്തേക്കു മയക്കുമരുന്നുമായി കാറില്‍ ഒരുസംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Arrest, MDMA Seized