TRENDING:

വിവാഹത്തിനായി പുറപ്പെട്ട പങ്കാളികളെ വെടിവച്ചു കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സംശയം

Last Updated:

കൊല്ലപ്പെട്ട യുവതിയുടെ അമ്മാവനായ കുൽദീപ് സിംഗ് ആണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുൽദീപ് സിംഗ്, മകൻ കപിൽ കുമാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഛണ്ഡീഗഡ്: വിവാഹച്ചടങ്ങുകൾക്കായി പുറപ്പെട്ട പങ്കാളികളെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിൽ കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം. പൂജ (27), രോഹിത് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. രോഹിതിന്‍റെ സഹോദരന്‍ മോഹിതിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
advertisement

കൊല്ലപ്പെട്ട യുവതിയുടെ അമ്മാവനായ കുൽദീപ് സിംഗ് ആണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുൽദീപ് സിംഗ്, മകൻ കപിൽ കുമാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിതിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read-റോഡിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

ദുരഭിമാനക്കൊലയാണിതെന്നാണ് സംശയിക്കുന്നത്.' പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. പ്രഥമദൃഷ്ട്യാ ഇതൊരു ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്' ഡിഎസ്പി സജ്ജൻ സിംഗ് വ്യക്തമാക്കി. പൊലീസ് പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട പൂജ വിവാഹമോചിതയാണ്. അനാഥയായ ഇവർ വസ്തു ഇടപാടുകാരനായ അമ്മാവന്‍ കുൽദീപിന്‍റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് രോഹിതുമായി പ്രണയത്തിലാകുന്നത്.

advertisement

Also Read-ഇതരസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കാമെന്ന് ഹൈക്കോടതി; നിയമഭേദഗതി റദ്ദാക്കി

രോഹിതിന്‍റെ പിതാവ് നൽകിയ പരാതി അനുസരിച്ച് കുൽദീപ് തന്നെയാണ് യുവാവിന്‍റെ ബന്ധുക്കളെ വിവാഹച്ചടങ്ങുകൾക്കായി ക്ഷണിക്കുന്നത്. കോർട്ട് മാര്യേജിനായിരുന്നു നീക്കം. ' പിന്നീട് ഇയാൾ ഇവരെ വിളിച്ച് വിവാഹത്തിന് മുമ്പ് ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിക്ക് സമീപം എത്താൻ ആവശ്യപ്പെട്ടു. യുവാവും കുടുംബവും ഇവിടെയെത്തിയതോടെ ഇവരുടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു' പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഹിത് മരണത്തിന് കീഴടങ്ങി.

advertisement

Also Read-കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നാടുകടത്താൻ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ പഞ്ചായത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം മറ്റൊരു കാറിലായിരുന്ന പൂജയെ കുൽദീപിന്‍റെ മകനാണ് ആക്രമിച്ചത്. വെടിയേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിനായി പുറപ്പെട്ട പങ്കാളികളെ വെടിവച്ചു കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories