Also Read-കാഞ്ഞങ്ങാട് കൊലപാതകം: ഡിവൈഎഫ്ഐയെ വിമര്‍ശിച്ച കാന്തപുരം വിഭാഗം യുവജന നേതാവിന് താക്കീത്
ഹരിതയുടെ വീട്ടുകാര്‍ ഇതിനുശേഷവും ഭീഷണി തുടർന്നിരുന്നു. ഇന്നലെ സഹോദരനൊപ്പം കടയിൽ പോവുമ്പോഴാണ് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്. വൈകിട്ടോടെ ബൈക്കിൽ സഹോദരനൊപ്പം കടയിലേക്ക് പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ പറഞ്ഞു.
advertisement
മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഹരിതയുടെ അമ്മാവൻ സുരേഷിനെ സംഭവം നടന്ന ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ പ്രഭുകുമാറിനായി തിരച്ചിൽ ഊർജിതമാക്കി. അനീഷിൻ്റെ പോസ്റ്റുമോർട്ടവും ഇന്ന് നടക്കും.