പാലക്കാട്: പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. സഹോദരനൊപ്പം കടയിൽ പോയപ്പോഴാണ് അക്രമമുണ്ടായത്.
മൂന്നു മാസം മുൻപാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ ബന്ധുക്കളെന്ന് സംശയിക്കുന്നു. ദുരഭിമാനക്കൊലയെന്ന് സൂചനയുണ്ട്.
ഇതര സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് കൊലപാതക കാരണമെന്ന് സഹോദരൻ ആരോപിച്ചു. വിവാഹത്തിന് മുൻപേ ഭീഷണികൾ ഉണ്ടായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.