TRENDING:

Shocking | രണ്ടുവയസുകാരനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തി രണ്ടാനമ്മ; 20 വർഷം തടവ്

Last Updated:

ബാത്ത്ടബ്ബിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിനെ അതിലിരുത്തിയായിരുന്നു ക്രൂരത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ഇരുപത് വർഷം തടവുശിക്ഷ. ക്രിമിനൽ കോടതി ഉത്തരവ് ജോർദാൻ കസാറ്റിയോൺ കോടതി ശരിവയ്ക്കുകയായിരുന്നു.ഭർത്താവിനോടുള്ള ദേഷ്യത്തിൽ രണ്ടുവയസുകാരനായ മകനെ കൊലപ്പെടുത്തിയ സ്ത്രീക്കാണ് ശിക്ഷ.
advertisement

2019ൽ ക്രിമിനൽ കോടതിയാണ് പ്രതിക്ക് ഇരുപത് വർഷം തടവുശിക്ഷ വിധിച്ചത്. എന്നാൽ ഇത് ചോദ്യം ചെയ്ത് ഇവർ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ ആൾ തന്‍റെ നാലും രണ്ടും വയസുള്ള മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനായാണ് വീണ്ടും വിവാഹിതനായത്. ഇയാളും പ്രതിയായ രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read-ചക്ക വേവിക്കുന്നതിലെ തർക്കം അമ്മായിഅമ്മയുടെ ജീവനെടുത്തു; മരുമകൾ പിടിയിൽ

advertisement

പിഞ്ചുമക്കളും പലപ്പോഴും ഇവരുടെ അതിക്രമത്തിന് ഇരയാകാറുണ്ടായിരുന്നു. കോടതി രേഖകള്‍ പ്രകാരം പ്രതി കുട്ടികളെ മർദ്ദിക്കുന്നത് പതിവായിരുന്നു. അവരുടെ കാര്യങ്ങളും നോക്കാറില്ലായിരുന്നു. കൃത്യം നടത്തിയ ദിവസവും ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് നടന്നിരുന്നു. ദേഷ്യത്തിലായ ഭാര്യ ഭർത്താവിനോടുള്ള പ്രതീകാരം തീർക്കാൻ രണ്ടു വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബാത്ത്ടബ്ബിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിനെ അതിലിരുത്തിയായിരുന്നു ക്രൂരത. കുഞ്ഞിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ രണ്ടാഴ്ചയ്ക്കൊടുവിൽ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

advertisement

Also Read-'മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിനൽകിയെന്ന് അമ്മയുടെ മൊഴി'; കൃത്യം ചെയ്തത് ബോധപൂർവ്വമെന്ന് പോലീസ്

കൊലപാതകം ചെയ്തുവെന്ന തന്‍റെ കക്ഷി കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന വാദമാണ് ഇവരുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. കേസിലെ സാക്ഷി മൊഴികളിൽ വൈരുധ്യമുണ്ടെന്നും സംശയത്തിന്‍റെ പേരിൽ മാത്രം വിധി പ്രഖ്യാപനം നടത്തരുതെന്നും പ്രതിക്കായി അഭിഭാഷകൻ വാദിച്ചിരുന്നു.

Also Read ' മകനെ ദൈവത്തിന് ബലി നൽകി' ആറുവയസുകാരനെ കൊലപ്പെടുത്തിയ അമ്മ പൊലീസിൽ വിളിച്ചറിയിച്ചത്

advertisement

എന്നാൽ കീഴ്ക്കോടതി ഉത്തരവ് ശരിവയ്ക്കണമെന്നായിരുന്നു ക്രിമിനൽ കോടതി അറ്റോർണി ജനറൽ മേൽക്കോടതിയിൽ അറിയിച്ചത്. ഈ വാദം അംഗീകരിച്ച കോടതി, കീഴ്ക്കോടതി നിരീക്ഷണങ്ങൾ കൃത്യമായിരുന്നുവെന്നും പ്രതി പരമാവധി ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി ശിക്ഷാവിധി ശരിവയ്ക്കുകയായിരുന്നു. ജഡ്ജിമാരായ മുഹമ്മദ് ഇബ്രാഹിം, നജി സുബി, ബസീം മുബൈദിൻ, യാസിൻ അബ്ദുള്ളത്ത്, സയിദ് മുഗൈദ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

സമാനമായ മറ്റൊരു സംഭവത്തിൽ കേരളത്തിൽ ആറുവയസുകാരനെ സ്വന്തം അമ്മ തന്നെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകൻ ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിൽ കൊലപാതക വിവരം വിളിച്ചറിയിച്ചത്. മകനെ കൊന്നത് ദൈവത്തിനുവേണ്ടിയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മൂന്നു മാസം ഗർഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയായിരുന്നു ആമിൽ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking | രണ്ടുവയസുകാരനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തി രണ്ടാനമ്മ; 20 വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories