TRENDING:

കൊല്ലം വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം; സംഭവം സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ

Last Updated:

സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദനമേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
tv vvvvകൊല്ലം; കൊട്ടാരക്കര വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം ഉണ്ടായി. പഞ്ചായത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ കുഞ്ഞുമോൻ കോട്ടവട്ടത്തിനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ആരോപണം.
advertisement

വെട്ടിക്കവല പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനാണ് കുഞ്ഞുമോൻ കോട്ടവട്ടം എത്തിയത്. പുറത്ത് പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

Also Read- 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയാർ'; പ്രധാനമന്ത്രിക്കു പിന്നാലെ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇത് ഷൂട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കുഞ്ഞുമോന്‍റെ കയ്യിൽ നിന്നും പ്രവർത്തകർ ഫോൺ പിടിച്ചുവാങ്ങി. പ്രാദേശിക മാധ്യമ പ്രവർത്തകൻ ആണെന്ന തിരിച്ചറിയൽരേഖ കാണിച്ചിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഫോൺ പിടിച്ചു വാങ്ങിയ ശേഷം പ്രവർത്തകർ കുഞ്ഞുമോനെ മർദ്ദിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരുക്കേറ്റ കുഞ്ഞുമോൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമപ്രവർത്തകനു നേരെ ആക്രമണം; സംഭവം സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ
Open in App
Home
Video
Impact Shorts
Web Stories