മെയ് 20 നായിരുന്നു താരത്തിന്റെ 40ാം പിറന്നാൾ. തിയേറ്ററിനു മുന്നിൽ ആഘോഷത്തിനായി എത്തിയ ആരാധകർ രണ്ട് ആടുകളെ കൊന്ന് രക്തം ജൂനിയർ എൻടിആറിന്റെ ബാനറിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് ഗ്രേറ്റ് ആന്ധ്ര ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നത്.
Also Read- ജൂനിയർ എൻടിആർ ആരാധകർ പടക്കം പൊട്ടിച്ചു; തിയേറ്റർ കത്തി നശിച്ചു
സംഭവത്തിൽ, പി ശിവ നാഗ രാജു, കെ സായ്, ഡി നാഗ ഭൂഷണം, വി സായ്, പി നാഗേശ്വര റാവു, വൈ ധരണി, പി ശിവ, അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. മെയ് 20 ന് ശിവ നാഗ രാജുവും സുഹൃത്തുക്കളും ശ്രീ കൃഷ്ണ, ശ്രീ വെങ്കട തിയേറ്ററിൽ ജൂനിയർ എൻടിആറിന്റെ പിറന്നാൾ ആഘോഷിക്കാനെത്തി. ഇവിടെ വെച്ച് ആടിനെ കൊന്ന് രക്തം ബാനറിൽ ഒഴിച്ചു.
advertisement
ചത്ത ആടുകളേയും കൊല്ലാൻ ഉപയോഗിച്ച ആയുധവും ഇവർ തിയേറ്ററിന് മുന്നിൽ തന്നെ ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്തു.
താരത്തിന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ തിയേറ്ററിന് തീപിടിച്ച സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പിറന്നാൾ ദിവസം ജൂനിയർ എൻടിആറിന്റെ സിംഹാദ്രി എന്ന ചിത്രം വിജയവാഡയിലെ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോഴായിരുന്നു സംഭവം.
ആരാധകർ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിൽ തീപിടിച്ചു. തിയേറ്ററിനുള്ളിൽ നിരവധി കസേരകൾ അഗ്നിക്കിരയായിരുന്നു. സംഭവത്തിൽ ആളപായമില്ല.