ജൂനിയർ എൻടിആർ ആരാധകർ പടക്കം പൊട്ടിച്ചു; തിയേറ്റർ കത്തി നശിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
താരത്തിന്റെ പിറന്നാൾ ദിവസമായിരുന്നു സംഭവം
തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിവസം ആരാധകരുടെ ആവേശം അതിരുവിട്ടു. തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് നടത്തിയ ആഘോഷത്തിൽ തിയേറ്റർ പൂർണമായി കത്തി നശിച്ചു.
2003 ൽ പുറത്തിറങ്ങിയ താരത്തിന്റെ സിംഹാദ്രി എന്ന ചിത്രം പിറന്നാൾ ദിവസം റീ റിലീസ് ചെയ്തിരുന്നു. ഇതിന്റെ പ്രദർശന വേളയിലായിരുന്നു ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചത്.
Seats thagalettaru entra 🤣🤣🤣
Vijayawada Apsara Theatre 6:15 show #HappyBirthdayJrNTR pic.twitter.com/flUe0JtAX4— Mahesh Babu (@MMB_tarakian) May 20, 2023
വിജയവാഡയിലെ അപ്സര തിയേറ്ററിലാണ് അപകടമുണ്ടായത്. അപകടത്തിൽ തിയേറ്ററിലെ കസേരകൾ കത്തിനശിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. തീപിടിച്ചതിനെ തുടർന്ന് തിയേറ്ററിലെ ഷോ നിർത്തലാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
advertisement
Also Read- പ്രശസ്ത ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; അന്ത്യം ആന്തരാവയവങ്ങളിലെ അണുബാധയെ തുടർന്ന്
ജൂനിയർ എൻടിആറിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് സിംഹാദ്രി. താരത്തിന്റെ നാൽപ്പതാം പിറന്നാൾ ദിനം ചിത്രം റീ റിലീസ് ചെയ്യുകയായിരുന്നു. റീ റിലീസ് ആദ്യം ദിവസം തന്നെ വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ആദ്യ ദിനം 5.14 കോടിയാണ് ചിത്രം നേടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
May 22, 2023 10:12 PM IST