TRENDING:

കണ്ണൂരിൽ വഴിയാത്രക്കാരി അപകടത്തിൽ മരിക്കാനിടയായ കാർ അമിതവേഗത്തില്‍ ഓടിച്ച പൊലീസുകാരന് സസ്‌പെൻഷൻ

Last Updated:

കാറിന്റെ അമിത വേഗത വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.
advertisement

Also read-കണ്ണൂരിൽ പൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം ഉണ്ടായത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് വേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുണ്ടേരിയിലെ വനിത സഹകരണ സംഘം ജീവനക്കാരി ബീനയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരെ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗം വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വഴിയാത്രക്കാരി അപകടത്തിൽ മരിക്കാനിടയായ കാർ അമിതവേഗത്തില്‍ ഓടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories