കണ്ണൂരിൽ പൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ: അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ വനിത സഹകരണ സംഘം ജീവനക്കാരി ബീനയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഇവരെ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗം വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ലിതേഷിനെതിരെ പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബീനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Jul 03, 2024 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു









