TRENDING:

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി

Last Updated:

പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്  ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് പണം ആവശ്യപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരിൽ വില്ലേജ് ഓഫീസർ പിടിയിലായി. പട്ടുവം വില്ലേജ് ഓഫീസർ ബി ജസ്റ്റിസിനെയാണ് വിജിലൻസ് വലയിലാക്കിയത്.
New18 Malayalam
New18 Malayalam
advertisement

പട്ടുവം സ്വദേശി പ്രകാശില്‍ നിന്നാണ് ഇയാൾ  രണ്ടായിരം രൂപ കൈക്കൂലി വാങ്ങിച്ചത്. പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്  ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് പണം ആവശ്യപ്പെട്ടത്.

Also Readതിരുവനന്തപുരത്ത് ഭാര്യമാരെ ശല്യം ചെയ്യുന്നത് തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവം: നാലുപേർ അറസ്റ്റിൽ

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ പ്രകാശൻ വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എന്നാൽ വില്ലേജ് ഓഫീസർ ഓരോ കാരണങ്ങൾ പറഞ്ഞു രേഖ നൽകിയില്ല. തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്.  അത്രയും തുക നൽകാനാവില്ലെന്ന് പ്രകാശൻ അറിയിച്ചു. വിലപേശലിന് ഒടുവിൽ തുക കുറയ്ക്കാൻ വില്ലേജ് ഓഫീസർ സമ്മതിച്ചു. 2000 രൂപ നൽകിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഏറ്റു.

advertisement

Also Read-ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം 'വെള്ളം' ചേർത്തു; മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ

പണവുമായി വരാൻ വില്ലേജ് ഓഫീസർ നിർദ്ദേശിച്ചപ്പോൾ പ്രകാശൻ വിജിലൻസിനെ സമീപിച്ചു. നേരത്തെ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചിരുന്ന വിജിലൻസ് പ്രകാശൻ പണം കൊടുക്കുന്ന ഘട്ടത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത്. സി ഐ മാരായ ടി പി സുമേഷ്,  എ വി ദിനേശ്, പ്രമോദ്,  എന്നിവർക്ക് ഒപ്പം മറ്റ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി
Open in App
Home
Video
Impact Shorts
Web Stories