TRENDING:

കാസർഗോഡ് നിക്ഷേപ തട്ടിപ്പ്: GBG ചെയര്‍മാൻ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് പിടിയിൽ

Last Updated:

പത്ത്മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന വാഗ്ദാനം നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ജിബിജിയുടെ എം ഡിയും ചെയർമാനുമായ ഡി വിനോദ് കുമാർ (52) അറസ്റ്റിൽ. കേസിൽ ഒളിവിലായിരുന്ന വിനോദ് കുമാർ തന്റെ ഭാഗം വിശദീകരിക്കാൻ കാസർഗോഡ് പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് സമീപത്തെ സ്വകാര്യ ലോഡ്ജിൽവെച്ച് ബേഡകം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോർഡ് അംഗമായ പി ഗംഗാധരൻ നായരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡി. വിനോദ് കുമാർ, പി. ഗംഗാധരൻ നായർ
ഡി. വിനോദ് കുമാർ, പി. ഗംഗാധരൻ നായർ
advertisement

ചോദ്യം ചെയ്യലിനുശേഷം ഐപിസി 420, വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് ഡയറക്ടർമാർകൂടി പ്രതികളാണ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയ വിനോദിന്റെ അറസ്റ്റ് ഹര്‍ജിക്കാരൻ സൂചിപ്പിച്ച കേസുകളിൽ തടഞ്ഞിരുന്നു. എന്നാൽ, അതിനു പുറമെയെത്തിയ 18 കേസുകളിലാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വാർത്തസമ്മേളനം വിളിക്കുന്ന കാര്യം അറിഞ്ഞാണ് ബേഡകം എസ്ഐയും സംഘവും എത്തിയത്.

Also Read- വിവാഹമോചിതയായ യുവതിയായി ചമഞ്ഞ് ചാറ്റിങ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ 31കാരൻ അറസ്റ്റിൽ

advertisement

പത്ത്മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന വാഗ്ദാനം നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. 2020ലാണ് കമ്പനി തുടങ്ങിയത്. പത്ത് മാസത്തിനിടെ 80 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ആദ്യമൊക്കെ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത പണം നൽകിയിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ആഴ്ചയിൽ 2000 രൂപ നൽകി. പത്ത് മാസം കഴിഞ്ഞാൽ 80,000 രൂപവരെ ഇത്തരത്തിൽ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 2022 ഒക്ടോബർ വരെ ലാഭവിഹിതം നിക്ഷേപകർക്ക് ലഭിച്ചിരുന്നു. അതിനുശേഷമാണ് പലർക്കും വിഹിതം കിട്ടാതെ വന്നത്.

advertisement

Also Read- മലപ്പുറത്ത് പേരയ്ക്ക പറിച്ചതിന് ബൈക്കിടിച്ചു വീഴ്ത്തിയ 12 കാരന്റെ തുടയെല്ലു പൊട്ടി; ഒരാൾ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജിബിജി നിധിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് തുടങ്ങിയ 5700 അക്കൗണ്ടുകളാണുണ്ടായത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 12 കോടി പിടിച്ചെടുത്തിട്ടുണ്ട്. 10 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. 62 ലക്ഷത്തിന്റെ തട്ടിപ്പ് സംബന്ധിച്ച പരാതികളാണ് പൊലീസിൽ ലഭിച്ചത്. പരാതികൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്ഐ പറഞ്ഞു. പരാതി അന്വേഷിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ മാത്രമേ എത്ര രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെത്താനാകൂവെന്നും പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് നിക്ഷേപ തട്ടിപ്പ്: GBG ചെയര്‍മാൻ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories