മലപ്പുറം: വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരിൽ 12 വയസ്സുകാരനു ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടി പറമ്പിൽ നിന്ന് പേരക്ക പറിച്ചതിനു ഉടമ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്നാണ് പരാതി. കേസിൽ വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫ് (49) അറസ്റ്റിലായി. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്.
കാലിന്റെ തുടയെല്ലു പൊട്ടിയ കുട്ടിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് ഇന്നലെ ഉച്ചയോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also read-അവിവാഹിതയായ കൗമാരക്കാരിയുടെ കുഞ്ഞ് കുളിമുറിയിലെ ജനലിലൂടെ നിലത്തുവീണ് മരിച്ചു
വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. അഷ്റഫ് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം വണ്ടിയോടിച്ചു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു പരുക്കേറ്റതാണെന്നു പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.