മലപ്പുറം: വിവാഹമോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ് അദ്നാനെ(31) ആണ് പരപ്പനങ്ങാടി സി ഐ കെ ജെ ജിനേഷും സംഘവും അറസ്റ്റുചെയ്തത്.
ഏഴുമാസം മുൻപാണ് തട്ടിപ്പ് തുടങ്ങിയത്. അനഘ എന്നു പേരുള്ള പെൺകുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ പലഘട്ടങ്ങളിലായി അരിയല്ലൂർ സ്വദേശിയായ യുവാവിൽനിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്നാനായും രണ്ടു റോളുകളാണ് ഇയാൾ കൈകാര്യംചെയ്തിരുന്നത്.
Also Read- മലപ്പുറത്ത് പേരയ്ക്ക പറിച്ചതിന് ബൈക്കിടിച്ചു വീഴ്ത്തിയ 12 കാരന്റെ തുടയെല്ലു പൊട്ടി; ഒരാൾ അറസ്റ്റിൽ
അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽമീഡിയയിൽനിന്ന് ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചുനൽകി. കബളിപ്പിക്കപ്പെട്ടതാണെന്നുള്ള സംശയത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന് പരാതി നൽകുകയായിരുന്നു. പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അജീഷ് കെ ജോൺ, ജയദേവൻ, സിവിൽ പൊലീസ് ഓഫീസമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.