TRENDING:

കാസർകോട് കൊലപാതകം: പ്രതി ആൽബിൻ കൊല ആസൂത്രണം ചെയ്തത് അച്ഛൻ വാങ്ങി നൽകിയ സ്മാർട്ട് ഫോണിലൂടെ

Last Updated:

ഒരാഴ്ച മുൻപ് അച്ഛൻ വാങ്ങി നൽകിയ സ്മാർട്ട് ഫോണിലൂടെയായിരുന്നു കൊല ആസൂത്രണം ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് : ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിയായ ഓലിക്കല്‍ ആല്‍ബിൻ കൊലപാതകം ആസൂത്രണം ചെയ്തത് ഒരാഴ്ച മുൻപ് അച്ഛൻ വാങ്ങി നൽകിയ സ്മാർട്ട് ഫോണിലൂടെയായിരുന്നു.
advertisement

16,000 രൂപയുടെ ഫോൺ അച്ഛൻ ആൽബിന് സമ്മാനിച്ചത് സംഭവത്തിന് ഒരാഴ്ച മുൻപാണ്.

നേരത്തെയും ആൽബിൻ കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ പാളിപ്പോയി. തുടർന്ന് ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ അന്വേഷിച്ച് പഠിച്ചു. അതിനുശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്.

ഓഗസ്റ്റ് അഞ്ചിന്  വൈകീട്ട് അഞ്ചു മണിയോടെയാണ് ആൻമേരി മരണപെട്ടത്.കൃത്യം നടത്തിയതിനുശേഷം ബാക്കി വന്ന ഐസ്ക്രീം വളർത്തു പട്ടിക്ക് നൽകാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ആൽബിൻ തയ്യാറായിരുന്നില്ല. ആരുമറിയാതെ ഐസ്ക്രീം നശിപ്പിച്ചുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാൻ ശാരീരിക അസ്വസ്ഥ്യത നടിച്ചു. അടിക്കടി ആശുപത്രിയിൽ  ചികിത്സതേടിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

advertisement

പ്രതിക്ക് സോഷ്യൽ മീഡിയ വഴി നിരവധി യുവതികളുമായി സൗഹൃദമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നതിനെ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു. പ്രതിയെ എലിവിഷം വാങ്ങിയ കടയിലുംവെള്ളരിക്കുണ്ടിലെ ഐസ്ക്രീം ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങിയ ബേക്കറിയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർകോട് കൊലപാതകം: പ്രതി ആൽബിൻ കൊല ആസൂത്രണം ചെയ്തത് അച്ഛൻ വാങ്ങി നൽകിയ സ്മാർട്ട് ഫോണിലൂടെ
Open in App
Home
Video
Impact Shorts
Web Stories