കാസര്‍ഗോഡ് അരുംകൊല: കോഴിക്കറിയിലെ പരീക്ഷണം പാളിയപ്പോൾ ആൽബിൻ ഗൂഗിളിൽ തിരഞ്ഞ് ഐസ്ക്രീമിലെത്തി

തനിക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആല്‍ബിനും പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് ആല്‍ബിനില്‍ പൊലീസിനും ഡോക്ടര്‍ക്കും സംശയം തോന്നിയത്.

News18 Malayalam | news18
Updated: August 14, 2020, 7:35 AM IST
കാസര്‍ഗോഡ് അരുംകൊല: കോഴിക്കറിയിലെ പരീക്ഷണം പാളിയപ്പോൾ ആൽബിൻ ഗൂഗിളിൽ തിരഞ്ഞ് ഐസ്ക്രീമിലെത്തി
Albin Benny
  • News18
  • Last Updated: August 14, 2020, 7:35 AM IST
  • Share this:
കാസർഗോഡ്: ബളാലില്‍ സഹോദരന്‍ പതിനാറുകാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ ഞെട്ടിക്കുന്നത്. മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തുക, തുടർന്ന് കുടുംബസ്വത്ത് കൈക്കലാക്കി വില്‍ക്കുക എന്നതായിരുന്നു കൊലപാതകിയുടെ ലക്ഷ്യം. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമായിരുന്നു പ്രതി അരിങ്കല്ലിലെ ഓലിക്കല്‍ ആല്‍ബിൻ (22) പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും വീട്ടുകാരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു.
കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ശ്രമം.

എന്നാല്‍, വിഷത്തിന്റെ അളവ് കുറവായതിനാല്‍ ശ്രമം പാളി. പിന്നീട് വെബ് സൈറ്റുകളില്‍ നിന്നും  വിവരങ്ങള്‍ ശേഖരിച്ച് പഠിച്ച ശേഷമാണ് എലിവിഷം ഉപയോഗിച്ച് കൊല നടത്തിയത്. ഐ.ടി.ഐയാണ് ആല്‍ബിന്റെ വിദ്യാഭ്യാസം. ഐ.ടി.ഐ. പഠനം കഴിഞ്ഞ് കമ്പത്ത് ഒരു കമ്പനിയില്‍ ട്രെയിനിയായി ജോലിചെയ്തിരുന്നു. തമിഴ്‌നാട്ടിലും വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്നു.

ജൂലൈ തുടക്കത്തിലാണ് കുമളി വഴി കേരളത്തിൽ എത്തുന്നത്. തുടര്‍ന്ന് കോട്ടയത്ത് രണ്ടാഴ്ചക്കാലം ക്വാറന്റീനില്‍ താമസിച്ചു. ജൂലൈ പകുതിയോടെയാണ് ഇയാള്‍ ബളാലിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയതോടെ മയക്കുമരുന്നിന് അടിമയായിട്ടുണ്ടായിരുന്നു. കൂടാതെ, അതിനിടെ വഴിവിട്ട ചില ബന്ധങ്ങളും ആല്‍ബിന് ഉണ്ടായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് പണം കടം വാങ്ങിയാണ് ജീവിതം അടിച്ചു പൊളിച്ചത്. അങ്ങനെയാണ് വീട്ടുകാരെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാന്‍ ആശയം ഉദിച്ചത്.

You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

കോഴിക്കറിയില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഐസ്‌ക്രീമില്‍ വിഷം ചേര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. മുമ്പ് ബേക്കറിയില്‍ ജോലി ചെയ്തിരുന്ന പരിചയവും ആല്‍ബിന് ഉണ്ടായിരുന്നു. വീട്ടില്‍ തന്നെ ഐസ്‌ക്രീം ഉണ്ടാക്കി കഴിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വച്ചതും ഇതുണ്ടാക്കിയതും ആല്‍ബിനാണ്. ഇതിനായി വെള്ളരികുണ്ടിലെ ഒരു കടയില്‍ നിന്ന് ആല്‍ബില്‍ തന്നെയാണ് സാധനങ്ങള്‍ വാങ്ങിയത്.

ഓഗസ്റ്റ് മൂന്നിനാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ക്രീമിനൊപ്പം എലിവിഷവും ചേര്‍ത്തു. ആന്‍മേരിയും പിതാവും
അന്നുതന്നെ ഐസ്ക്രീം കഴിച്ചിരുന്നു. എന്നാല്‍, ആല്‍ബിനും മാതാവ് ബെസിയും ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങിയിരുന്നു. ഇതിനിടയില്‍ പിതാവ് ബെന്നിക്കും അസ്വസ്ഥത തുടങ്ങിയിരുന്നു. ചികിത്സയ്ക്കിടയില്‍ ആന്‍മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചുമണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിന് ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

തനിക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആല്‍ബിനും പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് ആല്‍ബിനില്‍ പൊലീസിനും ഡോക്ടര്‍ക്കും സംശയം തോന്നിയത്. വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബില്‍ ഒന്നുമറിയാത്തത് പോലെ പങ്കെടുത്തു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ ആശുപത്രിയിൽ സന്ദര്‍ശിച്ചപ്പോഴും മുഖത്ത് ഭാവമാറ്റമുണ്ടായിരുന്നില്ല. പൊലീസിന് തന്നില്‍ സംശയം ഉണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. പൊലീസിന്റെ പഴുതടച്ച നീക്കം ആല്‍ബിന്‍ അറിഞ്ഞിരുന്നില്ല. എല്ലാ തെളിവുകളോടും കൂടിയാണ്  ആല്‍ബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Published by: Joys Joy
First published: August 13, 2020, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading