• HOME
  • »
  • NEWS
  • »
  • crime
  • »
  • ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപാതകം; സഹോദരൻ അറസ്റ്റിൽ; 16കാരിയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപാതകം; സഹോദരൻ അറസ്റ്റിൽ; 16കാരിയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ

തന്നിഷ്ടപ്രകാരം ജീവിതം നയിക്കാനായിരുന്നു കൊലപാതകമെന്ന് ആൽബിൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

Albin Benny

Albin Benny

  • Last Updated :
  • Share this:
കാസർഗോഡ്: ബളാലിലെ പതിനാറുകാരിയുടെ മരണം കൊലാപാതകമെന്ന് പൊലീസ്. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി(16)യുടെ മരണത്തില്‍ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ച മൂത്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി(22)യെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്.

പിതാവ് ബെന്നി, മാതാവ് ബെസി എന്നിവര്‍ ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനായിരുന്നു ആല്‍ബിന്‍. തന്നിഷ്ടപ്രകാരം ജീവിതം നയിക്കാനായിരുന്നു കൊലപാതകമെന്ന് ആൽബിൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

വഴിവിട്ട ജീവിതം നയിക്കുന്ന ആല്‍ബിന്റെ പല രഹസ്യബന്ധങ്ങും സഹോദരി ആന്‍മേരിക്ക് അറിയാമായിരുന്നു. കൂടാതെ, ആന്‍മേരിയോടും ആല്‍ബിന്‍ മോശമായി പെരുമാറിയിരുന്നു. ആല്‍ബിനെ ഇന്നലെ രാത്രി തന്നെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആല്‍ബിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍, ആല്‍ബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് മൂന്നിന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചിരുന്നു. എന്നാല്‍, ആല്‍ബിനും മാതാവ് ബെസിയും ഫ്രിഡ്ജിൽ വെച്ചശേഷം അടുത്ത ദിവസമാണ് കഴിച്ചത്.

You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]

അന്നുമുതൽ തന്നെ ആന്‍മേരിക്ക് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങിയിരുന്നു. എന്നാല്‍, അത് ഐസ്‌ക്രീം കഴിച്ചതു കൊണ്ടാണെന്ന് മനസിലായില്ല. കട്ടന്‍ചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടന്‍ചികിത്സ നടത്തി. എന്നാല്‍, ആന്‍മേരിയുടെ ഛര്‍ദ്ദിയും വയറിളക്കവും കലശലായി തുടര്‍ന്നതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതിനിടയില്‍ പിതാവ് ബെന്നിക്കും അസുഖം തുടങ്ങി. ചികിത്സയ്ക്കിടയില്‍ ആന്‍മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന്  വൈകുന്നേരം അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിനുതന്നെ ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും രോഗകാരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് കണ്ടെത്തിയിരുന്നു.

പിന്നീട് കണ്ണൂര്‍ ചാലയിലെ മിംസ് ആശുപത്രിയിലും അവിടെനിന്നും കോഴിക്കോട് മിംസിലേക്കും മാറ്റിയിരുന്നു. അപ്പോഴേക്കും ബെന്നിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി. ഡോക്ടര്‍മാര്‍ ഏതാണ്ട് കയ്യൊഴിഞ്ഞ നിലയിലായി. ബോധം തിരിച്ചുകിട്ടിയിട്ടുമില്ല. ഇതിനെ തുടര്‍ന്നാണ് ബെന്നിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മരണപ്പെട്ട ആന്‍മേരിയുടെ മറ്റൊരു സഹോദരന്‍ ബിബിന്‍ ബെന്നി താമരശ്ശേരി സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ് കുമാര്‍, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദനന്‍, എസ്.ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
Published by:Joys Joy
First published: