TRENDING:

'സ്ത്രീയെന്ന പരിഗണന വേണം'; ഇലന്തൂര്‍ നരബലിക്കേസിൽ ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Last Updated:

ജാമ്യം നല്കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണം എന്നായിരുന്നു ലൈല ഉന്നയിച്ച ആവശ്യം. പത്മ, റോസ്‌ലിൻ  എന്നിവരെ നരബലി ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ലൈല. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
advertisement

ജാമ്യം നല്കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്ക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് അന്ന് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

Also read- ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റു; ഗർഭസ്ഥശിശു മരിച്ചു

advertisement

കേരളത്തെ ഒന്നടങ്കം പിടച്ചുകുലുക്കിയ കേസാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. ഐശ്വര്യമുണ്ടാകാൻ 2 സ്ത്രീകളെ അതിദാരുണമായി നരബലി ചെയ്ത കേസാണിത്. ഭഗവത്സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവർ ചേർന്നാണ് നരബലി നടത്തിയത്. റോസ്‌ലിൻ, പത്മ എന്നിവരാണ് ഇരയായവർ. കൊച്ചിയിൽ നിന്നും സ്‌ത്രീകളെ ഇലന്തൂരിലെത്തിച്ച് കഴുത്തറത്ത് കൊലചെയ്യുകയായിരുന്നു. അതിനുശേഷം വെട്ടിനുറുക്കി  വീട്ടുവളപ്പിൽ കുഴിച്ചിടുകയും കുറച്ചുഭാഗങ്ങൾ മൂവരും ചേര്‍ന്ന് വേവിച്ചു കഴിച്ചുവെന്നും ആരോപണമുണ്ട്.

മനുഷ്യമാംസം കൂടുതൽ ആയി കഴിച്ചത് ഷാഫിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭഗവത് സിങ് രുചിച്ച ശേഷം വേണ്ടെന്ന് പറഞ്ഞു. പദ്മയെ വെട്ടി നുറുക്കിയത് ജീവനോടെ തന്നെയായിരുന്നു. ജീവനോടെ തന്നെ ലൈംഗീക അവയവത്തിൽ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. ശരീരം പകുതിയോളം വെട്ടിമുറിക്കുന്നത് വരെ ജീവൻ ഉണ്ടായിരുന്നുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

advertisement

Also read- ജയിൽ മാറ്റം ആവശ്യപ്പെട്ട തടവുകാരന്‍ സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചു; സൂപ്രണ്ടിന്‍റെ തലയിൽ 9 തുന്നൽ

റോസ്‌ലിനെ കൊലപ്പെടുത്തിയ ശേഷം എറണാകുളത്തെ 25കാരിയുമായി ഷാഫി വീട്ടിൽ എത്തിയിരുന്നു. പെൺകുട്ടിക്ക് ഒപ്പം രക്ഷകർത്താക്കൾ ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ മറ്റൊരു സ്ത്രീയെയും വീട്ടിൽ എത്തിച്ചു. പക്ഷെ അവർക്ക് വന്ന ഒരു ഫോൺ കോളിൽ വൈദ്യരുടെ വീട്ടിൽ ആണെന്ന് മറുപടി നൽകിയതിനാൽ ലക്ഷ്യം പാളുകയും ഉപേക്ഷിക്കുകകയുമായിരുന്നു. ലൈലയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'സ്ത്രീയെന്ന പരിഗണന വേണം'; ഇലന്തൂര്‍ നരബലിക്കേസിൽ ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories