കൊച്ചി: ജില്ലാ ജയിലിലെ കൊലക്കേസ് പ്രതി, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ടി. പ്രഭനെ(45)യാണ് തടവുകാരൻ കടവന്ത്ര സ്വദേശി സ്റ്റാൻലിൻ (70) ആക്രമിച്ചത്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
പ്രഭന്റെ തലയുടെ പിൻഭാഗത്തു രണ്ടിടങ്ങളിലായി 9 സ്റ്റിച്ചുണ്ട്. ഇന്നലെ രണ്ടരയോടെയാണ് ,സംഭവം. ഉച്ചഭക്ഷണത്തിന് ലോക്കപ്പ് മുറി തുറന്ന സമയത്ത് തനിക്ക് ഈ ജയിലിൽ കഴിയാനാകില്ലെന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും പറഞ്ഞു ബഹളം വച്ച സ്റ്റാൻലിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസി. സൂപ്രണ്ടിന്റെ തലയിൽ ഇടിയേറ്റത്.
Also read- വാട്സാപ്പ് ഗ്രൂപ്പില് നിന്ന് ഒഴിവാക്കി; അഡ്മിന്റെ നാവ് മുറിച്ചെടുത്ത് പ്രതികാരം
ജയിൽ തടവുകാർക്ക് വെള്ളം നൽകുന്ന കനം കൂടിയ സ്റ്റീൽ ഗ്ലാസ് കൊണ്ടായിരുന്നു ആക്രമണം. പ്രഭനെ ഉടൻ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.