ഹണി ട്രാപ്പ് തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
advertisement
ഹണി ട്രാപ്പില്‍പ്പെടുത്തി സ്വര്‍ണ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തെന്ന കേസിൽ കഴിഞ്ഞ ദിവസം കോട്ടത്ത് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. കോട്ടയം പാക്കില്‍ സ്വദേശിയായ വ്യാപാരിയെ നഗരത്തിലെ അപാര്‍ട്ട്മെന്‍റിലേക്ക് വിളിച്ച് വരുത്തിയാണ് ഹണിട്രാപ്പിൽ കുടുക്കിയത്.
പഴയ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാമോയെന്നു ചോദിച്ചാണ് വ്യാപാരിയുടെ ഫോണിലേക്ക് ആദ്യ കോളെത്തിയത്. അടുത്ത ദിവസം സ്വര്‍ണം വില്‍ക്കാൻ കോട്ടയത്ത് വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും വ്യാപാരി സ്ത്രീയെ അറിയിച്ചു. കളക്ട്രേറ്റിന് സമീപമുള്ള അപാര്‍ട്മെന്‍റില്‍ കാണാമെന്നായിരുന്നു പറഞ്ഞത്. സ്ത്രീ പറഞ്ഞത് അനുസരിച്ച് അപാര്‍ട്ട്മെന്‍റിലെത്തിയ വ്യാപാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി ഷര്‍ട്ട് അഴിച്ചുമാറ്റി വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പമിരുത്തി ചിത്രമെടുക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ ഈ ചിത്രം കാട്ടി വ്യാപാരിയെ ഭീഷണി. ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ ആറ് ലക്ഷം രൂപയാണ് സംഘം വ്യാപാരിയോട് ആവശ്യപ്പെട്ടത്.