മലപ്പുറത്ത് ഹണി ട്രാപ്പ്; യുവതിയും യുവാവും അറസ്റ്റിൽ
Last Updated:
സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവര്‍ക്കായി അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ്
മലപ്പുറം: യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന സംഘാംഗങ്ങൾ പിടിയിൽ. കുറുകത്താണി കുറുക സ്വദേശി ഇരുമ്പുഴി വീട്ടില്‍ സലീം, താനൂര്‍ ഓമച്ചപ്പുഴ സ്വദേശിനി ഞാറക്കടവത്ത് മുഹ്സിന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈലത്തൂരിലെ ഓട്ടോഡ്രൈവറാണ് തട്ടിപ്പില്‍ കുടുങ്ങിയത്.
ഫോണ്‍ മുഖേന പരിചയത്തിലായ ഓട്ടോ ഡ്രൈവറോട് പതിനായിരം രൂപ പ്രതികളിലൊരാളായ മുഹ്‌സിന ആവശ്യപ്പെട്ടു. പിന്നീട് വൈലത്തൂര്‍ ടൗണിലെത്തി യുവാവിന്റെ ഓട്ടോയില്‍ക്കയറി യുവാവിനെ പൊന്മുണ്ടം ബൈപ്പാസ് റോഡില്‍ എത്തിച്ചു. ഉടന്‍ മറ്റൊരു ഓട്ടോയില്‍ എത്തിയ യുവതിയുടെ സംഘത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ ഇവര്‍ക്കരികിലെത്തി അശ്ലീലച്ചുവയോടെ സംസാരിക്കുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.
Also Read- കൊച്ചിയില്‍ വന്‍ ഗതാഗതക്കുരുക്ക്; വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
സംഭവം പുറത്തുപറയുമെന്നും ഫോട്ടോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന യുവാവിനെ പോക്‌സോ കേസില്‍ കുടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ചങ്കുവെട്ടിയില്‍വെച്ച് ഓട്ടോ തട്ടിയെടുക്കാനും സംഘം ശ്രമിച്ചു. ഇവരുടെ കൈയില്‍നിന്ന് രക്ഷപ്പെട്ട യുവാവ് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
advertisement
സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവര്‍ക്കായി അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. സലീം മുമ്പ് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയാണ്. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Location :
First Published :
September 06, 2019 4:15 PM IST