കാസര്‍കോട് വ്യാപാരിയെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടാൻ ശ്രമം; മുപ്പതുകാരിയടക്കം രണ്ടുപേർക്കെതിരെ കേസ്
- Published by:user_57
- news18-malayalam
Last Updated:
Case against two after attempting to trap trader in honey trap | യുവതിക്കും അവരുടെ കൂട്ടാളിയായ കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരെയാണ് കേസെടുത്തത്
കാസർഗോഡ്: വ്യാപാരിയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മുപ്പതുകാരിയായ യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കാസർഗോഡ് ടൗൺ പോലീസ് കേസെടുത്തു. ചൗക്കിലെ സാജിദയ്ക്കും അവരുടെ കൂട്ടാളിയായ കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരെയാണ് കേസെടുത്തത്. ഉപ്പളയിലെ വ്യാപാരിയായ മുഹമ്മദ് ഷെക്കീർ കാസർഗോഡ് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർക്ക് നൽകിയ പരാതിയിലാണ് കേസ്.
ആഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷക്കീറിന്റെ പരാതിയിൽ പറയുന്നത് ഇങ്ങനെ: തന്റെ കടയിലെത്തിയ സാജിദ പണം പിന്നീട് നൽകാമെന്ന് പറഞ്ഞു 4900 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി. അഞ്ചു മാസം കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചൗക്കിലെ വീട്ടിൽ എത്തിയാൽ നൽകാമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ സാജിതയോടൊപ്പം നിർത്തി ഒരു യുവാവ് ഫോട്ടോ എടുക്കുകയും നാലു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ഫോട്ടോ പുറത്തുവിടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.
advertisement
ജില്ലയിൽ നേരത്തെയും സമാനമായ രീതിയിൽ ഹണി ട്രാപ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2020 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസര്‍കോട് വ്യാപാരിയെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടാൻ ശ്രമം; മുപ്പതുകാരിയടക്കം രണ്ടുപേർക്കെതിരെ കേസ്