TRENDING:

ആദ്യം റോങ്ങ് നമ്പര്‍ വിളിക്കും; പിന്നെ ഗ്രൂപ്പ് വലയിലാക്കും; പീഢനക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രീതികള്‍

Last Updated:

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍ക്കുട്ടികളെ വലയിലാക്കി പീഢത്തിനിരയാക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍ക്കുട്ടികളെ വലയിലാക്കി പീഢത്തിനിരയാക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനി സ്വദേശികളായ ചലഞ്ച് എന്ന ഷൈന്‍ (20), ചൊള്ളമാക്കല്‍ വീട്ടില്‍ ജോബിന്‍ (19), ചാത്തന്നൂര്‍ സ്വദേശിയായ 17കാരന്‍ എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
advertisement

സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ നിന്നു പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിക്കുന്ന സംഘം പെണ്‍ക്കുട്ടിയുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ ചെയ്യുന്നതാണ് തുടക്കം. തിരിച്ചു വിളുക്കുന്നതോടെ സൗഹൃദം സ്ഥാപിക്കും. തുടര്‍ന്നു അശ്ലീല ചര്‍ച്ചകള്‍ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുകയും നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും.

Also Read-'ബോധം കെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു'; ഭാര്യ സഹോദരിയെ കൊന്നത് മറ്റൊരു പ്രണയത്തിൽനിന്ന് പിൻമാറാത്തതിനാലെന്ന് പ്രതി

ചാത്തന്നൂർ സ്വദേശിയായ 17കാരനാണ് സേറ്റഷന്‍ പരിധിയിലെ 15കാരിയെ ഇത്തരത്തില്‍ വലയിലാക്കിയത്. ലഹരി മരുന്നുകള്‍ക്കും മൊബൈല്‍ ഗെയിമുകള്‍ക്കും അടിമയായ ഇയാള്‍ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികള്‍ക്ക് പെണ്‍ക്കുട്ടിയുടെ നമ്പര്‍ ലഭിക്കുന്നത്. പിന്നീട് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുന്നത് പതിവായി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ വിവരം ചോദിച്ചറിഞ്ഞറിഞ്ഞ് പോലീസിനെ സമീപിക്കുകയായിരുന്നു.

advertisement

Also Read-പാലക്കാട് എലവഞ്ചേരിയിൽ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോക്‌സോ, ഐ.ടി ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തത്. സി.ഐ, പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സഹില്‍, വിജയകുമാര്‍, ഉദയകുമാര്‍, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനന്‍, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മുണ്ടക്കയം പുഞ്ചവയല്‍ കോളനിയില്‍ നിന്നു ചലഞ്ചിനേയും ജോബിനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് 17കാരനെ ചാത്തന്നൂരില്‍ നിന്ന് പിടികൂടി. പ്രതികളുടെ കൈയ്യിലിണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യം റോങ്ങ് നമ്പര്‍ വിളിക്കും; പിന്നെ ഗ്രൂപ്പ് വലയിലാക്കും; പീഢനക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രീതികള്‍
Open in App
Home
Video
Impact Shorts
Web Stories