• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN COMMITS SUICIDE IN ELAVANCHERY NEAR PALAKKAD AR TV

പാലക്കാട് എലവഞ്ചേരിയിൽ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ

പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമുള്ള രണ്ടാമത്തെ ആത്മഹത്യയാണിത്

Kannankutti

Kannankutti

  • Share this:
പാലക്കാട്: എലവഞ്ചേരിയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടിപലിശക്കാരുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് എലവഞ്ചേരി സ്വദേശി കണ്ണൻകുട്ടിയെ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറയിലെ ഒരു ക്വാറിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് കണ്ണൻക്കുട്ടി.

എന്നാൽ  കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ജോലിയുണ്ടായിരുന്നില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപലിശക്കാരിൽ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഭൂരിഭാഗം തുകയും തിരിച്ചടച്ചതാണെന്നും ബാക്കി തുക ആവശ്യപ്പെട്ട് വട്ടിപലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം ഒരു ധനകാര്യ സ്ഥാപനത്തിലെ ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി ശിവദാസൻ പറഞ്ഞു.

സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപ് പാലക്കാട് വള്ളിക്കോട് സ്വദേശിയും ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമുള്ള രണ്ടാമത്തെ ആത്മഹത്യയാണിത്.

പാലക്കാട് സഹകരണ ബാങ്കിൽ കവർച്ച; ഏഴര കിലോ സ്വർണവും പണവും നഷ്ടമായി

പാലക്കാട് നഗരത്തിന് സമീപമുള്ള സഹകരണ ബാങ്കിൽ കവർച്ച.  ചന്ദ്രനഗറിന് സമീപം പ്രവർത്തിയ്ക്കുന്ന മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച. ഏഴര കിലോ സ്വർണവും പതിനെട്ടായിരം രൂപയും കമ്പ്യൂട്ടർ സാമഗ്രികളും മോഷണം പോയതായി ബാങ്ക് അധികൃതർ അറിയിച്ചു.

രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. സൊസൈറ്റിയുടെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കയറിയത്.

സ്ട്രോംഗ് റൂമിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തുറന്ന സംഘം പിന്നീട് കമ്പികൾ മുറിച്ചു മാറ്റി സ്വർണ്ണവും പണവും മോഷ്ടിച്ചു. ഏഴര കിലോയോളം സ്വർണവും 18,000 രൂപയും പോയതായി ബാങ്ക് ഡയറക്ടർ വിനീഷ് പറഞ്ഞു.

ബാങ്കിന്റെ അലാറം സിസ്റ്റത്തിലേയ്ക്കുള്ള കേബിൾ മുറിച്ചിരുന്നു. സി സി ടി വി യുടെ മെമ്മറി കാർഡും കവർച്ചാ സംഘം എടുത്തിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരിലെ ഫ്ലാറ്റിൽ നിന്ന്

രുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. നാല് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Also Read- ഇന്ന് കാർഗിൽ വിജയ് ദിവസ്; ആഘോഷങ്ങൾക്കിടെ നീതിയ്ക്കായ് കാത്തു നിൽക്കുന്ന ഒരച്ഛൻ!

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തട്ടിപ്പിനിരയായവരിൽ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാൻ ഇവർ നടത്തിയ ക്രയവിക്രയങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Published by:Anuraj GR
First published:
)}