TRENDING:

കൊച്ചി ഫ്ലാറ്റിൽ യുവതിയെ 22 ദിവസം പീഡിപ്പിച്ചതിന് പിടിയിലായ മാർട്ടിനെ ചോദ്യം ചെയ്യുന്നു

Last Updated:

പ്രതി മാർട്ടിൻ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഫ്ളാറ്റിൽ യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫുമായി പൊലീസ് ഇന്ന് തെളിവെടുക്കും. പീഡനം നടന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിൻ താമസിച്ച വിവിധയിടങ്ങളിലും തെളിവെടുക്കും. ഒളിവിലായിരുന്ന മാർട്ടിനെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ നിന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിച്ചു.
മാർട്ടിൻ ജോസഫ്
മാർട്ടിൻ ജോസഫ്
advertisement

മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തൃശൂർ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ എ.അനന്തലാൽ, എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ.നിസാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാർട്ടിൻ പിടിയിലാകുന്നത്.

You may also like:ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിൽ നിന്ന്; രണ്ടു ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയതിന് തെളിവ്

advertisement

ഫ്ലാറ്റ് പീഡനകേസിൽ പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. കൊച്ചിയിലും ഇയാളുടെ നാടായ മുണ്ടൂരിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ഈ സമയം കൊച്ചി നഗരത്തിൽ തന്നെ മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുകയായിരുന്നു.

You may also like:Petrol Diesel Price|സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിക്കുന്നത് എട്ടാം തവണ

advertisement

മൂന്നു കാറുകളാണ് മാർട്ടിൻ സഞ്ചരിക്കാനായി ഉപയോഗിച്ചത്. ഈ കാറുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസ് പരാതി നൽകുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചി ഫ്ലാറ്റിൽ യുവതിയെ 22 ദിവസം പീഡിപ്പിച്ചതിന് പിടിയിലായ മാർട്ടിനെ ചോദ്യം ചെയ്യുന്നു
Open in App
Home
Video
Impact Shorts
Web Stories