Petrol Diesel Price|സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിക്കുന്നത് എട്ടാം തവണ
- Published by:Naseeba TC
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി.
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43പൈസയുമാണ് പുതുക്കിയ വില.
കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വർധിച്ചു.ഈ മാസം മാത്രം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വർധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.
ഇന്ധനവില വർധനയ്ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എം.പി.മാർ എം.എൽ.എ.മാർ, ഉന്നത നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി.
advertisement
ജൂൺ ഏഴിന് സംസ്ഥാനത്ത് പെട്രോൾ വില ആദ്യമായി നൂറ് കടന്നിരുന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നത്.
എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.
advertisement
You may also like:Kerala Lockdown| സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ലോക്ക്ഡൗണിന് സമാനം
എസ്എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങൾക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ വിൽക്കുന്ന പെട്രോളിന്‍റെയും ഡീസലിന്റെയും വില അറിയാൻ, ആർഎസ്‌പി 102072 (ആർഎസ്‌പി <സ്പേസ്> ഡീലർ കോഡ് ഓഫ് പെട്രോൾ പമ്പ്) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആർഎസ്‌പി 108412, കൊൽക്കത്തയ്‌ക്ക് ആർഎസ്‌പി 119941, ആർഎസ്‌പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്‌ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്‌ക്കുക.
advertisement
ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ഏറ്റവും പുതിയ നിരക്കുകൾ ലഭിക്കും. അതുപോലെ, മറ്റ് നഗരങ്ങളുടെ കോഡുകൾ ഇന്ത്യൻ ഓയിൽ വെബ്സൈറ്റിൽനിന്ന് അറിയാം.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.56 രൂപയും ഡീസലിന് 86.47 രൂപയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനിടെ ഡൽഹിയിൽ മാത്രം പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂടിയത്. ഡീസലിന് 5.56 രൂപയും. മേയ് ആദ്യം മുതലുള്ള വില വര്‍ധനയെത്തുടര്‍ന്ന് കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും പെട്രോള്‍ വില ലിറ്ററിനു 100 രൂപ കടന്നിരിക്കുകയാണ്. മേയ് ആദ്യം മുതല്‍ ലിറ്ററിന് 4.9 രൂപയാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ചില്ലറ വില്‍പ്പന ലിറ്ററിന് 101.5 രൂപയാണ്. ഡീസല്‍ ലിറ്ററിന് 93.6 രൂപയും. ഈ വര്‍ഷം ഇതുവരെ പെട്രോളിനു 11.6 രൂപയും ഡീസലിനു 12.4 രൂപയുമാണ് ലിറ്ററിനു വര്‍ധിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2021 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price|സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിക്കുന്നത് എട്ടാം തവണ