ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിൽ നിന്ന്; രണ്ടു ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയതിന് തെളിവ്

Last Updated:

മാർട്ടിനെ സഹായിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മാർ‍ട്ടിൻ ജോസഫ്
മാർ‍ട്ടിൻ ജോസഫ്
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനായുള്ള പൊലീസ്  അന്വേഷണം പുരോഗമിക്കുമ്പോഴും ഇയാൾ രണ്ടു ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ എത്തിയതിന് തെളിവ് പുറത്ത് വന്നു.  കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ കടന്നുകളഞ്ഞത്. മാർട്ടിൻ ജോസഫ് മുണ്ടൂരിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ,  മാർട്ടിൻ ജോസഫ് പീഡിപ്പിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകി.
ഫ്ലാറ്റ് പീഡനകേസിൽ  പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. കൊച്ചിയിലും ഇയാളുടെ നാടായ മുണ്ടൂരിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ഈ സമയം കൊച്ചി നഗരത്തിൽ തന്നെ മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുകയായിരുന്നു.
advertisement
ചൊവ്വാഴ്ച പുലർച്ചെ 4.30 ന്  ഇയാൾ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും സുഹൃത്ത് ധനേഷിനൊപ്പം പുറത്തുപോകുന്നത്. കൊച്ചിയിൽ നിന്നും കടന്നുകളഞ്ഞ മാർട്ടിൻ സുഹൃത്തുക്കളുടെ സഹായത്തോടെ തൃശ്ശൂരിൽ എത്തിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞു. പൊലീസ് പിടിക്കപ്പെടുന്ന അറിഞ്ഞപ്പോൾ വിവിധയിടങ്ങളിൽ മാറി മാറി താമസിച്ചു. മാർട്ടിന് താമസസൗകര്യവും പണം നൽകിയത് ധനേഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവർ ചേർന്നാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നാലെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.  മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.
advertisement
മൂന്നു കാറുകളാണ് മാർട്ടിൻ സഞ്ചരിക്കാനായി ഉപയോഗിച്ചത്. ഈ കാറുകൾ പൊലീസ് പിടിച്ചെടുത്തു. മുണ്ടൂരിൽ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാൾ കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ വിവരം. ഇവിടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചതുപ്പ്  നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ തിരച്ചിലും ദുഷ്കരമാണ്.
മാർട്ടിൻ ജോസഫ് പീഡിപ്പിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിനിയായ മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
advertisement
നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി മാർട്ടിൻ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് ജാമ്യപേക്ഷ പരിഗണിക്കുക. ജാമ്യം നൽകുന്നതിനെ എതിർക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ സി എസ് നാഗരാജു പറഞ്ഞു. പരാതിക്കാരിയായ യുവതിയും താനും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ഇവർ തനിക്കെതിരെ തെറ്റായ പരാതി നൽകുകയായിരുന്നു എന്നാണ് ജാമ്യപേക്ഷയിൽ മാർട്ടിൻ ജോസഫ് ചൂണ്ടിക്കാണിച്ചത്.
advertisement
എന്നാൽ സ്വകാര്യ ദൃശ്യങ്ങൾ അടക്കം മൊബൈലിൽ പകർത്തിയശേഷം ഇത് പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ശരീരത്തിൽ ബെൽറ്റ് കൊണ്ട് അടിച്ച ശേഷം ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നുവെന്നും യുവതി പറയുന്നു. ഭക്ഷണം വാങ്ങാൻ മാർട്ടിൻ പുറത്തുപോയ സമയത്ത് രക്ഷപ്പെടുകയായിരുന്നു എന്നാണ് യുവതി മൊഴിനൽകിയത്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ബംഗളൂരുവിലാണ് ഇപ്പോൾ കഴിയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിൽ നിന്ന്; രണ്ടു ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയതിന് തെളിവ്
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement